എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഹൈടെക്ക് ബഡ്സ് സ്കൂള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2018-05-10 18:54 GMT
Editor : Ubaid
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഹൈടെക്ക് ബഡ്സ് സ്കൂള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Advertising

ഒപുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മഹാത്മാ ബഡ്‌സ് സ്‌കൂളിനെയാണ് ആധുനിക സൌകര്യങ്ങളോടെയുള്ള മാതൃക ബഡ്സുകളായി മാറ്റിയത്

Full View

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ ആധുനിക സൌകര്യങ്ങളോടെ നിര്‍മ്മിച്ച ഹൈടെക്ക് ബഡ്സ് സ്കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു.

വി.ഒപുല്ലൂര്‍ പെരിയ പഞ്ചായത്തിലെ മഹാത്മാ ബഡ്‌സ് സ്‌കൂളിനെയാണ് ആധുനിക സൌകര്യങ്ങളോടെയുള്ള മാതൃക ബഡ്സുകളായി മാറ്റിയത്. നബാര്‍ഡിന്റെ ആര്‍.ഐ.സി.എഫ് പദ്ധതിയില്‍പ്പെടുത്തി സ്‌പെഷ്യല്‍ പാക്കേജിലായിരുന്നു മാതൃകാ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മ്മാണം. സംസ്ഥാനത്ത് ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനത്തിനായി ഏകീകൃത സിലബസിന് സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത്ബാധിത മേഖലകളിലെ റവന്യൂ റിക്കവറിക്ക് ഒരു വര്‍ഷത്തേക്കുകൂടി മൊറട്ടോറിയം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News