മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ - മാനേജ്മെന്റ് അസോസിയേഷന്‍ ചര്‍ച്ച ഇന്ന്

Update: 2018-05-10 18:28 GMT
Editor : Sithara
മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ - മാനേജ്മെന്റ് അസോസിയേഷന്‍ ചര്‍ച്ച ഇന്ന്
Advertising

മെഡിക്കല്‍ പ്രവേശന കരാര്‍ സംബന്ധിച്ച് സര്‍ക്കാറും സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും.

Full View

മെഡിക്കല്‍ പ്രവേശന കരാര്‍ സംബന്ധിച്ച് സര്‍ക്കാറും സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അസോസിയേഷന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഫീസ് ഘടനയിലും സീറ്റ് വിഭജനത്തിലും വ്യത്യസ്ത മാനേജ്മെന്റുകളോട് രണ്ട് തരം വ്യവസ്ഥകള്‍ സമ്മതിക്കില്ലെന്ന നിലപാട് മാനേജ്മെന്റുകള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് സൂചന.

ആരോഗ്യമന്ത്രി കെ കെ ഷൈലജ ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍, എന്‍ട്രന്‍സ് കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തിലാകും മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടക്കുക. മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ സൌത്ത് കൌണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് ചര്‍ച്ച. 17 മെഡിക്കല്‍ കോളജുകളും 15 ഡെന്റല്‍ കോളജുകളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഫീസ് ഘടന, സീറ്റ് വിഭജനം എന്നിവയില്‍ മുഴുവന്‍ സ്വകാര്യ കോളജുകളോടും ഒരേ വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം.

കഴിഞ്ഞ തവണ ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട് സര്‍ക്കാര്‍ പ്രത്യേകം കരാറുണ്ടാക്കിയത് വിവാദമായിരുന്നു. സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന ന്യായത്തില്‍ ഏകീകൃത ഫീസ്ഘടന എന്ന ആവശ്യം ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയിരുന്നു. 3 വര്‍ഷത്തേക്കാണ് ഇവരില്‍ പലരുമായും കരാറുണ്ടാക്കിയിരുന്നത്. ഇതേ ആവശ്യം മറ്റു മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ കരാറില്‍ വ്യവസ്ഥ ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് വിവാദത്തിനിടയാക്കിയിരുന്നു. കരാ‍ര്‍ വ്യവസ്ഥകള്‍ ഏകീകരിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ ശക്തമായി ഉന്നയിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News