അനധികൃതമായി പിരിച്ചു വിട്ട നടപടിക്കെതിരെ സ്കൂളിനു മുന്നില്‍ അധ്യാപികയുടെ അനിശ്ചിതകാല സമരം

Update: 2018-05-11 11:41 GMT
അനധികൃതമായി പിരിച്ചു വിട്ട നടപടിക്കെതിരെ സ്കൂളിനു മുന്നില്‍ അധ്യാപികയുടെ അനിശ്ചിതകാല സമരം

പയ്യന്നൂര്‍ സെന്റ്. മേരീസ് എല്‍.പി സ്കൂള്‍ അധ്യാപിക ബിന്ദുവാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്നത്

Full View

അനധികൃതമായി പിരിച്ചു വിട്ട മാനേജ്മെന്റിന്റെ നടപടിക്കെതിരെ സ്കൂളിനു മുന്നില്‍ അധ്യാപികയുടെ അനിശ്ചിതകാല സമരം. പയ്യന്നൂര്‍ സെന്റ്. മേരീസ് എല്‍.പി സ്കൂള്‍ അധ്യാപിക ബിന്ദുവാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി പയ്യന്നൂര്‍ സെന്റ് മേരീസ് അണ്‍ എയ്ഡഡ് എല്‍.പി സ്കൂളിലെ അധ്യാപികയായിരുന്നു ബിന്ദു.എന്നാല്‍ ഈ അധ്യായന വര്‍ഷാരംഭത്തില്‍ സ്കൂളിലെത്തിയ ബിന്ദുവിനോട് ഇനി മുതല്‍ ജോലിക്ക് വരേണ്ടതില്ലന്ന് മാനേജര്‍ അറിയിക്കുകയായിരുന്നു. അധിക വിദ്യാഭ്യാസ യോഗ്യതയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടാനുളള കാരണമായി മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയത്.തുടര്‍ന്ന് നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ വഴങ്ങിയില്ല.

തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ബിന്ദു സ്കൂളിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുകയായിരുന്നു.സി.ഐ.ടി.യു അടക്കമുളള തൊഴിലാളി സംഘടനകളും ബിന്ദുവിന്‍റെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News