മലപ്പുറത്ത് സിപിഎം ലീഗ് സംഘര്‍ഷം
കല്ലേറില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാന് പരിക്കേറ്റു. ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായി...
മലപ്പുറം ജില്ലയിലെ താനൂരില്‍ സിപിഎം മുസ്ലിം ലീഗ് സംഘര്‍ഷം. കല്ലേറില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാന് പരിക്കേറ്റു. ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായി.
ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. താനൂര്‍ ആല്‍ബസാറില്‍ എല്‍ഡിഎഫിന്റെ തെരുവുനാടകം നടക്കുന്നതിനിടെ യുഡിഎഫിന്റെ പ്രചരണ വാഹനം ശബ്ദമുണ്ടാക്കി കടന്നുപോയതാണ് സങ്കര്‍ഷങ്ങള്‍ക്ക് തുടക്കം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.അബ്ദുറഹ്മാന്‍ സഞ്ചരിച്ച കാറിനുനേരെ കല്ലേറുണ്ടായി. വി.അബ്ദുറഹ്മാന് കല്ലേറില്‍ പരിക്കുപറ്റി.
തുടര്‍ന്ന് ചാപ്പപടിയില്‍ സിപിഎം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആല്‍ ബസാറിലെ ലീഗ് ഓഫീസിനുനേരെയും കല്ലേറുണ്ടായി. ലീഗ് നേതാവ് എം.പി അഷറിഫിന്റെ വീടിനുനേരെ കല്ലെറിഞ്ഞു. മണ്ണെണ്ണ ബാരലിനു തീയിട്ടത് ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്. മത്സ്യബന്ധന ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.