നിലപാട് കടുപ്പിച്ച് സിപിഎമ്മും സിപിഐയും: തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം

Update: 2018-05-11 13:48 GMT
Editor : Muhsina
നിലപാട് കടുപ്പിച്ച് സിപിഎമ്മും സിപിഐയും: തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം

തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന വിഎസിന്റെ അഭിപ്രായം തന്നെയാണ് സിപിഎമ്മിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാകട്ടെ ഗതാഗത മന്ത്രി രാജിവെക്കണമെന്ന് പര്യസമായി..

തോമസ് ചാണ്ടിയുടെ രാജി ഉടനില്ലന്ന് എന്‍സിപി വ്യക്തമാക്കിയതോടെ നിലപാട് കടുപ്പിച്ച് സിപിഎമ്മും സിപിഐയും. തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന വിഎസിന്റെ അഭിപ്രായം തന്നെയാണ് സിപിഎമ്മിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാകട്ടെ ഗതാഗത മന്ത്രി രാജിവെക്കണമെന്ന് പര്യസമായി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.

Advertising
Advertising

Full View

രാജിക്കാര്യത്തില്‍ എന്‍സിപി ഒരടി പിന്നോട്ടുവെക്കുന്പോള്‍ രണ്ടും കല്‍പ്പിച്ചാണ് എല്‍ഡിഎഫിലെ മറ്റ് കക്ഷികളുടെ പോക്ക്.ഇതുവരെ വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന വിഎസ് ഇന്നലെയെടുത്ത നിലപാട് തോമസ് ചാണ്ടിക്കും എന്‍സിപിക്കും മേല്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം വളരെ വലുതായിരുന്നു. രാജിവേണമെന്ന് മുന്നണിക്കകത്ത് പറഞ്ഞുകൊണ്ടിരുന്ന സിപിഐ ഇന്നലെ അത് പരസ്യമായി ആവിശ്യപ്പെട്ടു

സമാന നിലപാടാണ് മറ്റ് കക്ഷികള്‍ക്കും.ഇന്ന് ചേരുന്ന എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നേക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News