ആദ്യമായി അവര്‍ സിനിമ കണ്ടു; സ്ക്രീനില്‍ തങ്ങളെ സ്വയം കണ്ടു

Update: 2018-05-11 09:11 GMT
Editor : admin
ആദ്യമായി അവര്‍ സിനിമ കണ്ടു; സ്ക്രീനില്‍ തങ്ങളെ സ്വയം കണ്ടു
Advertising

തങ്ങള്‍ കൂടി അഭിനയിച്ച ആടുപുലിയാട്ടം കാണാനെത്തിയ ഇടുക്കി പട്ടയക്കുടിയിലെ ആദിവാസികളില്‍ പലരും ആദ്യമായാണ് തിയറ്ററില്‍ സിനിമ കാണുന്നത്.

Full View

അഭിനേതാക്കളില്‍ പലരും സിനിമ കാണാന്‍ തീയറ്ററിലെത്തുന്നത് ആദ്യമായി. തങ്ങള്‍ കൂടി അഭിനയിച്ച ആടുപുലിയാട്ടം കാണാനെത്തിയ ഇടുക്കി പട്ടയക്കുടിയിലെ ആദിവാസികളില്‍ പലരും ആദ്യമായാണ് തിയറ്ററില്‍ സിനിമ കാണുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ആദരം സ്വീകരിക്കാന്‍ പരാമ്പരാഗതവേഷത്തിലാണ് പട്ടയക്കുടിക്കാര്‍ തൊടുപുഴയിലെത്തിയത്.

തീയറ്ററിലെ സ്ക്രീനില്‍ തങ്ങളെ കണ്ടത് കൊണ്ടാണോ അതോ ആദ്യമായി തിയറ്ററില്‍ നിന്ന് സിനിമ കണ്ടത് കൊണ്ടാണോ എന്നറിയില്ല ആട്ടവും പാട്ടുമായി ആഹ്ലാദത്തിലായിരുന്നു പട്ടയക്കുടിക്കാര്‍. സിനിമയില്‍ അഭിനയിച്ച സാജു നവോദയയും കൂട്ടരും അവര്‍ക്കൊപ്പംനൃത്തം വെച്ചു. സിനിമയിലെ ആദ്യരംഗങ്ങള്‍ പട്ടയക്കുടിലെ ആദിവാസി വീടുകളും പരമ്പരാഗത വേഷത്തില്‍ ആദിവാസികളും ചേര്‍ന്ന് ഗംഭീരമാക്കിയിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇവരെ ആദരിച്ചത്.

പട്ടയക്കുടയിലെ ഊരാളി വിഭാഗത്തില്‍ പെട്ട ആദിവാസികളായിരുന്നു ആടുപുലിയാട്ടത്തില്‍ വേഷമിട്ടത്. സിനിമ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പരാമ്പരാഗത വേഷത്തിലായിരുന്നു സിനിമ കാണാനെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News