മന്ത്രിക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ദുരൂഹമെന്ന് പിണറായി വിജയന്‍
നിയമനടപടി ത്വരിതപ്പെടുത്താനാണ് മന്ത്രി ജലീലിനെ സൌദിയിലേക്ക് അയക്കാന്‍ നിശ്ചയിച്ചത്. കേന്ദ്രം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
മന്ത്രി കെ.ടി ജലീലിന്റെ സൗദിയാത്ര തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളായവരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചാണ് പ്രതിനിധിയെ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രനിലപാട് വേദനിപ്പിച്ചെന്ന് മന്ത്രി കെ ടി ജലീലും പ്രതികരിച്ചു. സംസ്ഥാനത്തിന്റേത് ചോദിച്ചുവാങ്ങിയ അപമാനമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ മുന്നൂറോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ സന്ദര്‍ശിക്കുന്നതിനായി ഉന്നതതലസംഘത്തെ അയക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ ടി ജലീല്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ വിദേശകാര്യമന്ത്രാലയം അപേക്ഷ നിരസിക്കുകയായിരുന്നു. ഇതോടെയാണ് മന്ത്രിയുടെ സൗദി യാത്ര തടസപ്പെട്ടത്. കേന്ദ്രനിലപാട് ദൌര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് വേദനിപ്പിച്ചുവെന്ന് മന്ത്രി കെ ടി ജലീലും പ്രതികരിച്ചു.
അതേസമയം കെ.ടി ജലീലിന്റെത് രാഷ്ട്രീയ നീക്കമാണെന്ന ആരോപണമാണ് കേരളത്തിലെ ബിജെപി നേതൃത്വം ഉന്നയിച്ചത്