മമ്മൂട്ടിയെ ചേട്ടനെന്നാണ് വിളിക്കാറെന്ന് 72കാരനായ കടന്നപ്പള്ളി
മമ്മൂട്ടിയെ ജ്യേഷ്ഠസഹോദരനായി വിശേഷിപ്പിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശാന്തിഗിരി ആശ്രമത്തിലെ പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ വിശേഷണം. പ്രായം കൂടിയ ഒരു അനിയനെ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടിയും പ്രതികരിച്ചു. മമ്മൂട്ടിയുടെ ജന്മദിനാഘോഷവും ശാന്തിഗിരിയില്‍ നടന്നു.

ശാന്തിഗിരി ആശ്രമത്തിലെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള നവതി പുരസ്‌കാരം കരിക്കാനെത്തിയതായിരുന്നു മമ്മൂട്ടി. മന്ത്രി കടന്നപ്പളളി രാമചന്ദ്രനായിരുന്നു പരിപാടിയുടെ അധ്യക്ഷന്‍. മമ്മൂട്ടിയെ താന് ചേട്ടനെന്നാണ് വിളിക്കുന്നതെന്ന് പ്രസംഗത്തിനിടെ കടന്നപ്പളളി.
പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ മന്ത്രിക്ക് മമ്മൂട്ടിയുടെ മറുപടിയെത്തി. തന്റെ മകനെയും ചേട്ടാ എന്നാണ് കടന്നപ്പളളി വിളിക്കുന്നത് എന്ന് തമാശയായി മമ്മൂട്ടി പറഞ്ഞു. 1944ല്‍ ജനിച്ച കടന്നപ്പള്ളി രാമചന്ദ്രന്‍ 72 വയസ്സുണ്ട്. ഈ മാസം സെപ്തംബര്‍ ഏഴിന് മമ്മൂട്ടി അറുപത്തിയഞ്ച് വയസ്സ് പിന്നിടും. മമ്മൂട്ടിയുടെ പിറന്നാളാഘോഷവും ശാന്തിഗിരിയില്‍ നടന്നു.