പിറന്നാള്‍ ദിനത്തില്‍ വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നവര്‍ക്കുള്ള സഹായവുമായി മമ്മുട്ടി
പൂക്കളും പായസുമായാണ് സ്വാമി പ്രകാശാനന്ദ തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയത്.
പിറന്നാള്‍ ദിനത്തില്‍ വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നവര്‍ക്കുള്ള സഹായത്തിന് തുടക്കമിട്ട് മമ്മൂട്ടി. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ ആവശ്യപ്രകാരമാണ് മമ്മൂട്ടിയുടെ തീരുമാനം. പ്രകാശാനന്ദയുടെ സാന്നിധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാളാഘോഷം.
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ പൂക്കളും പായസുമായാണ് സ്വാമി പ്രകാശാനന്ദ തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയത്. പിറന്നാളാംശംസ നേര്‍ന്നതിനൊപ്പം പ്രകാശാനന്ദക്ക് ഒരു ആവശ്യം കൂടിയുണ്ടായിരുന്നു. വൃക്കരോഗികളെ സഹായിക്കണം., ഈ ആവശ്യം മമ്മൂട്ടി തള്ളിയില്ല.
സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. പരസ്പരം മധുരം പങ്ക് വെച്ച് ഇരുവരും പുതിയ തീരുമാനവും പിറന്നാളും ആഘോഷിച്ചു
രാവിലെ ചിത്രീകരണം നടക്കുന്ന സ്കൂളിലെ കുട്ടികള്‍ക്കൊപ്പവും മമ്മൂട്ടി പിറന്നാള്‍ സന്തോഷം പങ്കുവെച്ചിരുന്നു.