വോട്ടെണ്ണലിന്റെ ഓരോ നിമിഷവും നിങ്ങളിലേക്കെത്തിക്കാന്‍ മീഡിയവണ്‍

Update: 2018-05-12 11:35 GMT
Editor : admin
വോട്ടെണ്ണലിന്റെ ഓരോ നിമിഷവും നിങ്ങളിലേക്കെത്തിക്കാന്‍ മീഡിയവണ്‍

ഓരോ നിമിഷവും ഫലങ്ങള്‍ കൃത്യതയോടെ, വേഗതയോടെ, ആദ്യം നിങ്ങളിലേക്കെത്തിക്കാന്‍ മീഡിയവണ്‍ തയ്യാറാണ്. സ്റ്റേ ട്യൂണ്‍ഡ്

Full View

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലേക്കെത്തിക്കാന്‍ മീഡിയാ വണും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ ആറ് മണി മുതല്‍ രാത്രി 10 വരെ തത്സമയ തെരഞ്ഞെടുപ്പ് വാര്‍ത്തകളുമായി മീഡിയവണ്‍ നാളെ പ്രേക്ഷകര്‍ക്കൊപ്പമുണ്ടാകും. 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും തത്സമയ വാര്‍ത്തകളുമായി റിപ്പോര്‍ട്ടര്‍മാരുണ്ടാകും. വിപുലമായ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

അതിനിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് കേരളം കാത്തിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ഓരോ നിമിഷവും നിങ്ങളിലേക്കെത്തിക്കാന്‍ മീഡിയവണ്‍ തയ്യാറായി കഴി‍ഞ്ഞു. 140 മണ്ഡലങ്ങളിലെയും മാറി മറിയുന്ന ഫലങ്ങള്‍ അപ്പപ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍മാര്‍ തത്സമയം നിങ്ങളിലേക്കെത്തിക്കും.

Advertising
Advertising

ജനവിധി ഒറ്റനോട്ടത്തില്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ അതിനൂതന ഗ്രാഫിക്സ് സഹായത്തോടെയാണ് മീഡിയവണ്‍ സ്ക്രീന്‍ ഒരുക്കിയിരുക്കുന്നത്.
എട്ട് മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ നിങ്ങള്‍ക്കറിയാം. ഏതേത് ജില്ലകളില്‍ ആരൊക്കെ നേട്ടമുണ്ടാക്കി, നഷ്ടം സംഭവിച്ചതാര്‍ക്ക് എന്ന് വെര്‍ച്വല്‍ റിയാലിറ്റി, ത്രിഡി മോഷന്‍ എന്നിവ ഉള്‍പ്പടെയുള്ള ഗ്രാഫിക്സ് സഹായത്തോടെ നിങ്ങളിലേക്കെത്തും. മാറി മറിയുന്ന ലീഡുനിലകളുടെ കാര്യ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ വിദഗ്ധരടങ്ങുന്ന അതിഥികളുമുണ്ടാകും.

ഓരോ നിമിഷവും ഫലങ്ങള്‍ കൃത്യതയോടെ, വേഗതയോടെ, ആദ്യം നിങ്ങളിലേക്കെത്തിക്കാന്‍ മീഡിയവണ്‍ തയ്യാറാണ്. സ്റ്റേ ട്യൂണ്‍ഡ്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News