സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി മുഖ്യമന്ത്രി

Update: 2018-05-12 16:44 GMT
Editor : admin

കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന ആശയത്തിന് തടസ്സമാണ് സര്‍ക്കാരിന്റെ സ്ഥലംമാറ്റ നടപടികളെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി....

Full View

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്പതിന പെരുമാറ്റച്ചട്ടവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിരഹിതം, ജനങ്ങളോടുളള മാന്യമായ സമീപനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പെരുമാറ്റച്ചട്ടം. വിവിധ സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സ്ഥലംമാറ്റം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയത്. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഏഴു സംഘടനകളാണ് പങ്കെടുത്തത്. സ്ഥലം മാറ്റമടക്കമുളള സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന ആശയത്തിന് തടസ്സമാണ് സര്‍ക്കാരിന്റെ സ്ഥലംമാറ്റ നടപടികളെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. അതേസമയം, സ്ഥലംമാറ്റം സംബന്ധിച്ച് പൊതുമാനദണ്ഡം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പരിശോധിക്കും. എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിലപാട് സ്വീകരിച്ചു. ഭരണപക്ഷ സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, മുഖ്യമന്ത്രിയുടേത് ഒഴുക്കന്‍ നിലപാടെന്നായിരുന്നു പ്രതിപക്ഷ സംഘടകളുടെ പ്രതികരണം

യോഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്പതിന പെരുമാറ്റച്ചട്ടം മുഖ്യമന്ത്രി മുന്നോട്ടു വെച്ചു. അഴിമതിരഹിതം, ജനങ്ങളോടുളള മാന്യമായ സമീപനം, ശുചിത്വം, ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ ജാഗ്രത തുടങ്ങിയവ ഉള്‍പ്പെടുത്തിയുളളതാണ് പെരുമാറ്റച്ചട്ടം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News