തൃപ്പൂണിത്തുറയില്‍ ഇത്തവണ പോര് മുറുകും

Update: 2018-05-13 01:19 GMT
Editor : admin
തൃപ്പൂണിത്തുറയില്‍ ഇത്തവണ പോര് മുറുകും
Advertising

മൂന്ന് പ്രബല സ്ഥാനാര്‍ഥികള്‍ തമ്മിലാണ് മത്സരം

Full View

സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതോടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മൂന്ന് പ്രബല സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരമെന്ന നിലക്ക് മണ്ഡലം ഇക്കുറി തെരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രമാവും.

സിപിഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജും ബിജെപി സ്ഥാനാര്‍ഥിയായി തുറവൂര്‍ വിശ്വംഭരനും നിയെഗിക്കപ്പെട്ടതോടെ മണ്ഡലത്തില് വാശിയേറിയ പ്രചാരണത്തിന് തുടക്കമാവുകയാണ്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്ത്രി കെ.ബാബു തന്നെയായിരിക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞു.ഇക്കാര്യത്തില് അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. സഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ചുള്ള നീണ്ട തര്‍ക്കങ്ങളവസാനിപ്പിച്ചാണ് എം സ്വരാജിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്.

ജില്ലയില്‍ ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ.സാംസ്കാരിക മേഖലയിലെ സജീവസാന്നിധ്യവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ചിരപരിചിതനുമായ തുറവൂര്‍ വിശ്വംഭരനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News