വെടിക്കെട്ടിന് അനുമതി: കോടതി വിധി സ്വാഗതം ചെയ്യുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍

Update: 2018-05-13 06:46 GMT
Editor : admin
വെടിക്കെട്ടിന് അനുമതി: കോടതി വിധി സ്വാഗതം ചെയ്യുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍
Advertising

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍.

Full View

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. പൂരം, പാരമ്പര്യ ആചാര പ്രകാരം ആഘോഷപൂര്‍വം നടത്തും. നാളെയാണ് സാമ്പിള്‍ വെടിക്കെട്ട്. പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ നാളെ രാവിലെ നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രിയും വനം മന്ത്രിയും പങ്കെടുക്കും.

2007ലെ സുപ്രീംകോടതി വിധി പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തൃശൂര്‍ പൂരത്തിന് വെടിക്കെട്ടാകാം എന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ഇരു ദേവസ്വങ്ങളും അറിയിച്ചു. പൂരത്തിന്റെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഉപവാസ സമരത്തിനൊടുവിലെത്തിയ ഉത്തരവ് ആഹ്ലാദത്തോടെയാണ് പൂരപ്രേമികളും ദേവസ്വം പ്രതിനിധികളും സ്വീകരിച്ചത്.

ആനയെ എഴുനെള്ളിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വനംവകുപ്പിന്റെ ഉത്തരവ് നേരത്തെ പിന്‍വലിച്ചിരുന്നു. ജില്ലാ ഭരണകൂടം വെടിക്കെട്ടിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കും ഇളവ് വരുത്തി. ഇതോടെ പൂരം മുഴുവന്‍ ചടങ്ങുകളോടെ ആഘോഷപൂര്‍‍വ്വം നടത്തുമെന്ന് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News