ആനുകൂല്യങ്ങളെ കുറിച്ചല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളെ കുറിച്ചാണ് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്ന സ്വാഗതപ്രസംഗകന്‍റെ പതിവ് പ്രസംഗം. ഇതിലുള്ള അതൃപ്തി മുഖ്യമന്ത്രി പ്രസംഗത്തില്‍ തന്നെ വ്യക്തമാക്കി.
തങ്ങളുടെ ആനുകൂല്യങ്ങളെ കുറിച്ചല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളെ കുറിച്ചാണ് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത് അസോസിയേഷന്‍ നേതാക്കള്‍ ആവലാതി ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറും മുഖ്യമന്ത്രിക്കുള്ള സ്വീകരണവുമായിരുന്നു പരിപാടി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്ന സ്വാഗതപ്രസംഗകന്‍റെ പതിവ് പ്രസംഗം. ഇതിലുള്ള അതൃപ്തി മുഖ്യമന്ത്രി പ്രസംഗത്തില്‍ തന്നെ വ്യക്തമാക്കി. പഞ്ചായത്തിന്‍റെ അവകാശങ്ങളെ കുറിച്ചും സേവനങ്ങളെകുറിച്ചുമാണ് ചിന്തിക്കേണ്ടതെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.