'മനുഷ്യത്വമില്ലാതാവുന്ന ലോകത്തെ പ്രതീക്ഷയാണ് താങ്കള്‍' ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്

Update: 2018-05-14 19:26 GMT
Editor : Muhsina
'മനുഷ്യത്വമില്ലാതാവുന്ന ലോകത്തെ പ്രതീക്ഷയാണ് താങ്കള്‍' ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീജിത്തിന്..

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീജിത്തിന് ഐകൃദാര്‍ഢ്യവുമായി പൃഥിരാജ് രംഗത്തെത്തിയത്. ആധുനിക ലോകത്ത് നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ഏറ്റവും മൂല്യവത്തായ മനുഷ്യത്വത്തെയാണ് ശ്രീജിത്ത് പ്രതിനിധീകരിക്കുന്നതെന്ന് പൃഥി തന്റെ എഫ്ബി പോസ്റ്റില്‍ കുറിച്ചു.

Advertising
Advertising

''നിങ്ങള്‍ ഇത് ചെയ്യുന്നത് ഒരുപക്ഷെ, നിങ്ങളുടെ സഹോദരന് വേണ്ടിയായിരിക്കും.. നിങ്ങളുടെ കുടുംബത്തിന് വേണ്ടിയായിരിക്കും.. നിങ്ങള്‍ക്ക് വേണ്ടിയായിരിക്കാം.. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ സമരത്തിലൂടെ താങ്കള്‍ പ്രതീക്ഷയുടെ മറുവാക്കായി മാറിക്കഴിഞ്ഞു. സമാധാനപരമായ സമരത്തിന്റേയും നിശബ്ദത എന്ന കരുത്തിന്റെ വിലയറിയാത്ത പുതുതലമുറയ്ക്കുള്ള മാതൃക കൂടിയാണ് താങ്കള്‍. നിനക്ക് ചുറ്റുമുള്ളവരുടെ മനസാക്ഷിയെ സ്പര്‍ശിച്ചതിന് നന്ദി സഹോദരാ, നിനക്ക് നീ തേടുന്ന സത്യം കണ്ടെത്താനാവട്ടെ, നിനക്ക് അര്‍ഹമായ നീതി ലഭിക്കട്ടെ.'' പൃഥി പറഞ്ഞു. ശ്രീജിത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

സോഷ്യല്‍ മീഡിയ ക്യാമ്പയിന്റെ ഭാഗമായി നിരവധി പേരാണ് ഇന്ന് ശ്രീജിത്തിന് പിന്തുണയറിയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്തെത്തിയത്. നടന്‍ ടൊവീനോ തോമസും ഇവരോടൊപ്പം നേരിട്ടെത്തിയിരുന്നു.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News