കണ്ണൂരിലും മാഹിയിലും ഹര്‍ത്താല്‍ പൂര്‍ണം
Update: 2018-05-15 19:20 GMT
ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു
ബിജെപി പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണം. കൊല്ലപ്പെട്ട വിനീഷിന്റെ മൃതദേഹം പരിയാരത്ത് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.