എല്‍ഡിഎഫിന്റെ പോരാട്ടം ബാറുടമകള്‍ക്ക് വേണ്ടിയെന്ന് ഉമ്മന്‍ചാണ്ടി

Update: 2018-05-15 08:44 GMT
Editor : admin
എല്‍ഡിഎഫിന്റെ പോരാട്ടം ബാറുടമകള്‍ക്ക് വേണ്ടിയെന്ന് ഉമ്മന്‍ചാണ്ടി

മദ്യ ലഭ്യത കുറക്കാതെ പ്രസംഗിച്ചു നടന്നാല്‍ മദ്യ ഉപഭോഗം കുറയില്ല. എല്‍ഡിഎഫ് നിലപാടിന് വീട്ടമ്മമാരടക്കമുള്ളവര്‍ മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു...

Full View

എല്‍ഡിഎഫിന്റെ പോരാട്ടം ബാറുടമകള്‍ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യ ലഭ്യത കുറക്കാതെ പ്രസംഗിച്ചു നടന്നാല്‍ മദ്യ ഉപഭോഗം കുറയില്ല. എല്‍ഡിഎഫ് നിലപാടിന് വീട്ടമ്മമാരടക്കമുള്ളവര്‍ മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിന്റെ ബിജെപി വിരുദ്ധതയും പ്രസംഗത്തില്‍ മാത്രം കേരളത്തില്‍ ബിജെപിയെ നിലം തൊടീക്കാന്‍ അനുവദിക്കരുത്. എല്‍ഡിഎഫിന്റെ മദ്യ നയം അവരുടെ ജന പിന്തുണയെ ദോഷകരമായി ബാധിക്കും. മദ്യ ലോബിക്ക് പ്രതീക്ഷ നല്‍കുന്നതാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും മദ്യനയത്തിന്മേലുള്ള അവ്യക്തത എല്‍ഡിഎഫ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News