വിമര്‍ശങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കൊച്ചിയില്‍; നിശ്ചയിച്ച പരിപാടികളില്‍ ശ്രീജിത്തിന്റെ ഭവന സന്ദർശനമില്ല

Update: 2018-05-15 16:00 GMT
Editor : Jaisy
വിമര്‍ശങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കൊച്ചിയില്‍; നിശ്ചയിച്ച പരിപാടികളില്‍ ശ്രീജിത്തിന്റെ ഭവന സന്ദർശനമില്ല

രാവിലെ മുതല്‍ രാത്രി വരെ വിവിധ പരിപാടികളാണ് മുഖ്യമന്ത്രിക്ക് കൊച്ചിയിലുള്ളത്

വരാപ്പുഴ കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ചില്ലെന്ന വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊച്ചിയില്‍. രാവിലെ മുതല്‍ രാത്രി വരെ വിവിധ പരിപാടികളാണ് മുഖ്യമന്ത്രിക്ക് കൊച്ചിയിലുള്ളത്. മുഖ്യമന്ത്രിയുടെ മുൻ നിശ്ചയിച്ച പരിപാടികളില്‍ ശ്രീജിത്തിന്റെ ഭവന സന്ദർശനം ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുക്കുന്ന ദേശീയപാതാ അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News