മുന്നണി മാറ്റം: ആര്‍എസ്‍പി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

Update: 2018-05-15 18:29 GMT
മുന്നണി മാറ്റം: ആര്‍എസ്‍പി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

എന്നാല്‍ ഉടനെ യുഡിഎഫ് വിടില്ല.

ഇടതുമുന്നണി വിടാനുള്ള തീരുമാനത്തില്‍ ആര്‍എസ്‍പി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. യുഡിഎഫിലേക്കുള്ള മാറ്റം വേഗത്തിലായിപ്പോയെന്ന് ആര്‍എസ്‍പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. മുന്നണിമാറ്റം തടയാനാകാത്തതില്‍ ഖേദമുണ്ട്. എന്നാല്‍ ഉടനെ യുഡിഎഫ് വിടില്ല. തെരഞ്ഞെടുപ്പില്‍ ആര്‍എസ്‍പിയുടേത് ദയനീയ തോല്‍വിയെന്നും ചന്ദ്രചൂഡന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേ സമയം മുന്നണിമാറ്റം തെറ്റായിപ്പോയെന്ന് പറയാനാകില്ലെന്നായിരുന്നു ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ തിരിച്ചടിയായെന്നും അസീസ് തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Similar News