കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന് പിണറായി വിജയന്‍
കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്. ജഡ്ജിമാര്‍ക്കുള്ള അധികാരം തങ്ങള്‍ക്കുള്ളതാണെന്ന ചിന്ത അഭിഭാഷകര്‍ക്ക് വേണ്ട, തങ്ങള്‍ നിയമം ലംഘിക്കുകയാണെന്ന് അഭിഭാഷകര്‍ ഓര്‍ക്കണം. നിയമംലംഘിക്കപ്പെട്ടാല്‍ അത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കാനാണ് സര്‍ക്കാരെന്നും അഭിഭാഷകര്‍ മനസിലാക്കണം.
കോടതി തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്. ജഡ്ജിമാര്‍ക്കുള്ള അധികാരം തങ്ങള്‍ക്കുള്ളതാണെന്ന ചിന്ത അഭിഭാഷകര്‍ക്ക് വേണ്ട, തങ്ങള്‍ നിയമം ലംഘിക്കുകയാണെന്ന് അഭിഭാഷകര്‍ മനസിലാക്കണം. നിയമംലംഘിക്കപ്പെട്ടാല്‍ വേണ്ട നടപടി സ്വീകരിക്കാനാണ് സര്‍ക്കാരെന്നും അഭിഭാഷകര്‍ മനസിലാക്കണം.
വഞ്ചിയൂര്‍ കോടതിയിലുണ്ടായ ആക്രമണം നീതീകരിക്കാനുന്നതല്ല. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുളള തര്‍ക്കത്തിന് പിന്നില്‍ വ്യക്തമായ ഉദ്ദേശങ്ങളും താല്‍പര്യങ്ങളും ഉണ്ട്. ചീഫ് ജസ്റ്റിസ് ഉണ്ടാക്കിയ ധാരണ പൊളിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. തര്‍ക്കം നീളരുത്, ഇരുവരും തമ്മിലടിക്കേണ്ടവരല്ല, പ്രശ്നങ്ങള്‍ പരിഹരിക്കണം.
വിഷയത്തില്‍ പുറത്ത് നിന്നുളള ഇടപെടല്‍ പ്രശ്നം കൂടുതല്‍ വഷളാക്കും.ചീഫ് ജസ്റ്റിസ് തന്നെ പരിഹാരം കാണണം.രജിസ്ട്രാര്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ പരാതിയില്‍ മറുപടി നല്‍കണം, ഇത് പ്രസിദ്ധപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മാധ്യമപ്രവര്‍ത്തനത്തിന് കോടതിയില്‍ വിലക്കില്ല. ഇക്കാര്യം ചീഫ് ജസ്റ്റിസ് തീരുമാനമുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.