കശുവണ്ടി കോര്‍പ്പറേഷനു കീഴിലുള്ള ഫാക്ടറികള്‍ വീണ്ടും തുറന്നു

Update: 2018-05-18 18:19 GMT
Editor : Jaisy
കശുവണ്ടി കോര്‍പ്പറേഷനു കീഴിലുള്ള ഫാക്ടറികള്‍ വീണ്ടും തുറന്നു

എട്ടു മാസമായി അടഞ്ഞു കിടക്കുന്ന കാഷ്യുവികസന കോര്‍പ്പറേഷനു കീഴിലെ 30 ഫാക്ടറികളാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്

Full View

മാസങ്ങളായി അടഞ്ഞ് കിടന്ന കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ വീണ്ടും തുറന്നു. തൂത്തുക്കുടിയില്‍ നിന്നും പുലര്‍ച്ചെയോടെ തോട്ടണ്ടി എത്തിച്ച സാഹചര്യത്തിലാണ് ഫാക്ടറികള്‍ രാവിലെ 8 മണിയോടെ തുറന്നത് . കാഷ്യൂ കോര്‍പ്പറേഷന്‍ അടച്ച് പൂട്ടിക്കാന്‍ കഴുകന്മാര്‍ കാത്തിരിക്കുന്നുവെനനും ഇതിനെതിരെ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടി പറഞ്ഞു

പതിനൊന്ന് മാസത്തനിപ്പുറം കാഷ്യൂ കോര്‍പ്പറേഷന‍റെ ഫാക്ടരികളില്‍ നിന്നും പുകച്ചുരുളുകള്‍ ഉയര്‍ന്നു തുടങങി. മാസങ്ങളായി അനുഭവിച്ച ദാരിദ്യ്രത്തിന് അറുതി വന്നതില്‍ തൊഴിലാളികള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങിയ തോട്ടണ്ടി തൂത്ത്ക്കുടിയില്‍ നിന്നും പുലര്‍ച്ചെ 5 ന് തന്നെ ഫാക്ടറികളിലെത്തിച്ചിരുന്നു. കൊല്ലം അയത്തിലെ കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറി മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ നേരിട്ടെത്തി തൊഴിലാളികള്‍ക്ക് തുറന്ന് നല്‍കി. കാഷ്യൂ കോര്‍പ്പറേഷന്‍ പൂട്ടിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നെന്നും കഴുകന്‍മാരെ തിരിച്ചറിയണമെന്നും മേഴിസിക്കുട്ടിയമ്മ തൊഴിലാളികളോട് ആവശ്യപ്പെട്ടു. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ഫാക്ടറികളാണ് കാഷ്യൂ കോര്‍പ്പറേഷന്‍ ഇന്ന് തുറന്നത്. മറ്റ് 20 കമ്പനികളില്‍ നാളെ രാവിലെ പ്രവര്‍ത്തനം പുരാരംഭിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News