സിപിഎം ലീഗ് സംഘര്‍ഷം: ഉണ്ണിയാലില്‍ ജമാഅത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു

Update: 2018-05-19 14:25 GMT
Editor : Subin
സിപിഎം ലീഗ് സംഘര്‍ഷം: ഉണ്ണിയാലില്‍ ജമാഅത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു

സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ നേതൃത്വവും, മതനേതൃത്വവും മുന്‍കൈയെടുക്കണമെന്ന് അമീര്‍ പറഞ്ഞു.

Full View

മലപ്പുറത്തെ താനൂര്‍ ഉണ്ണിയാലില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍കൈ എടുക്കുമെന്ന് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ഉണ്ണിയാലിലെ ലീഗ്‌ സിപിഎം സംഘര്‍ഷം നടന്ന പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉണ്ണിയാലിലെ തീരപ്രദേശത്തെ അക്രമത്തില്‍ തകര്‍ന്ന വീടുകള്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ നേതൃത്വവും, മതനേതൃത്വവും മുന്‍കൈയെടുക്കണമെന്ന് അമീര്‍ പറഞ്ഞു.

രാഷ്ട്രീയ നേതൃത്വവുമായി അമീര്‍ ചര്‍ച്ച നടത്തും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സംസ്ഥാന കുടിയാലോചന സമിതി അംഗം ടി.കെ ഹുസൈന്‍ എന്നിവരും അമീറിനൊപ്പം ഉണ്ടായിരുന്നു. സംഘര്‍ഷങ്ങള്‍ തുടരുന്നത് പ്രദേശത്ത് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ നേതാക്കളെ അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News