കോടതി വിധിയെ മറികടക്കാന്‍ വാതില്‍ മാറ്റി സ്ഥാപിച്ച് ബിയര്‍ വൈന്‍ പാര്‍ലറുകള്‍

Update: 2018-05-19 17:09 GMT
Editor : Muhsina
കോടതി വിധിയെ മറികടക്കാന്‍ വാതില്‍ മാറ്റി സ്ഥാപിച്ച് ബിയര്‍ വൈന്‍ പാര്‍ലറുകള്‍
Advertising

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ ഏതു വിധേനയും മറികടക്കാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാനത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍.

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ ഏതു വിധേനയും മറികടക്കാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാനത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍. വിധി പ്രകാരം ദേശീയപതായില്‍ നിന്നുള്ള ദൂരപരിധി പാലിക്കുന്നതിന് പല ബിയര്‍ വൈന്‍ പാര്‍ലറുകളും വാതില്‍ മാറ്റി സ്ഥാപിക്കുകയാണ്‌. ഇത്‌ കൊല്ലം കൊട്ടിയത്തിന്‌ സമീപമുള്ള സൂര്യ എന്ന ബിയര്‍ വൈന്‍ പാര്‍ലറില്‍ നിന്നുളള ദ്യശ്യങ്ങളാണ്‌.

Full View

ഇന്നലെ വരെ ഈ പാര്‍ലറിന്റെ വാതില്‍ ഇടത്‌ ഭാഗത്തുള്ള മതിലിനോട്‌ ചേര്‍ന്നായിരുന്നു. ഒറ്റ ദിവസം കൊണ്ട്‌ വാതില്‍ വലതുഭാഗത്തുള്ള മതിലിലേക്ക്‌ മാറി. ദേശീയപാതയില്‍ നിന്ന്‌ 220 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലയെന്ന സുപ്രീംകോടതി വിധി പാലിക്കാനാണ്‌ ഈ തത്രപ്പാട്‌.

ഏതുവധേനും സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ബിയര്‍വൈന്‍ പാര്‍ലറുകള്‍ ശ്രമിക്കുന്നത്‌ പൊലീസ്‌ ഇടപെട്ട്‌ തടയണമെന്നാണ്‌ മദ്യവിരുദ്ധ സമിതിയുടെ ആവശ്യം. മുമ്പ്‌ കൊല്ലം കുന്നിക്കോട്‌ ബിയര്‍ വൈന്‍ പാര്‍ലറിന്‌ അനുമതി ലഭിക്കാനായി സ്‌കൂളിന്‍റെ വാതില്‍ പഞ്ചായത്ത്‌ തന്നെ പൊളിച്ച്‌ മാറ്റി കൊടുത്തിരുന്നു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News