പാറ്റൂർ ഭൂമിക്കേസിൽ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
പാറ്റൂരിൽ സ്വകാര്യ ബിൽഡറെ സഹായിക്കാൻ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈൻ മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സർക്കാർ ഭൂമി നഷ്ടമായെന്നാണ് കേസ്
പാറ്റൂർ ഭൂമിക്കേസിൽ ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഊഹാപോഹങ്ങൾ മാത്രമാണ് വസ്തുകളായി പ്രചരിപ്പിക്കുന്നതെന്നാണ് കോടതി വിമർശിച്ചത്. ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് വായിച്ചാൽ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുകയെന്നും കോടതി വിമർശിച്ചു. പാറ്റൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കത്തിനെയും കോടതി വിമർശിച്ചു. ത്വരിത പരിശോധന റിപ്പോർട്ടിന്‍റെ രേഖകൾ അടുത്ത ബുധനാഴ്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
പാറ്റൂരിൽ സ്വകാര്യ ബിൽഡറെ സഹായിക്കാൻ ജല അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈൻ മാറ്റി സ്ഥാപിച്ചതു വഴി 12.75 സെന്റ് സർക്കാർ ഭൂമി നഷ്ടമായെന്നാണ് കേസ്.