സെബാസ്റ്റ്യന്‍ പോളിനും നികേഷ് കുമാറിനുമെതിരെ പോസ്റ്ററുകള്‍

Update: 2018-05-20 21:49 GMT
Editor : admin
സെബാസ്റ്റ്യന്‍ പോളിനും നികേഷ് കുമാറിനുമെതിരെ പോസ്റ്ററുകള്‍
Advertising

ദിനേശ്‍‍മണിക്കും സെബാസ്റ്റ്യന്‍ പോളിനും അഴീക്കോട് മണ്ഡലത്തില്‍ എം വി നികേഷ് കുമാറിനെതിരെയും പോസ്റ്ററുകള്‍.

Full View

ദിനേശ്‍‍മണിക്കും സെബാസ്റ്റ്യന്‍ പോളിനുമെതിരെ പോസ്റ്ററുകളും ലഘുലേഖകളും. തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലാണ് പോസ്റ്ററും ലഘുലേഖയും പ്രത്യക്ഷപ്പെട്ടത്. ചാക്ക് രാധാകൃഷ്ണനും എറണാകുളത്തെ സ്വര്‍ണവ്യാപാരിയും ചേര്‍ന്നാണ് സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. എംഎല്‍എയും എംപിയും ആയപ്പോള്‍ ഒരു വികസനവും നടത്താത്ത ആളാണ് സെബാസ്റ്റ്യന്‍ പോളെന്നും എഴുതിയ പോസ്റ്ററില്‍ പതിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ ദിനേശ് മണിയെയാണ് ബാബുവിനെതിരെ സ്ഥാനാര്‍ഥിയാക്കിയതെന്നും ദിനേശ് മണി ഇടക്കൊച്ചിയില്‍ സ്റ്റേഡിയത്തിന് വേണ്ടി കോടികളുടെ അഴിമതി നടത്തിയെന്നും പോസ്റ്ററില്‍ പറയുന്നു.

അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ എം വി നികേഷ് കുമാറിനെതിരെയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. കൂത്ത്പറമ്പില്‍ അഞ്ച് പാര്‍ട്ടിപ്രവര്‍ത്തകരുടെ മരണത്തിന് കാരണക്കാരനായ എംവി രാഘവന്റെ മകനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററിലുളളത്. അഴീക്കോട് പൂതപ്പാറ മുതലായ സ്ഥലങ്ങളിലാണ് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷ്യപ്പെട്ടത്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News