'അമ്മ'ക്കെതിരായ നിലപാടില്‍ മലക്കംമറിഞ്ഞ് വുമണ്‍ ഇൻ സിനിമ കളക്ടീവ്

Update: 2018-05-20 18:42 GMT
Editor : Ubaid
'അമ്മ'ക്കെതിരായ നിലപാടില്‍ മലക്കംമറിഞ്ഞ് വുമണ്‍ ഇൻ സിനിമ കളക്ടീവ്

തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ യോഗത്തിൽ ചർച്ചയായില്ല എന്നത് വസ്തുതയാണ്

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിന് ശേഷം സംഘടനയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ തങ്ങൾക്ക് വേവലാതിയൊന്നുമില്ലെന്ന് സിനിമയിലെ പുതിയ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി). സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡബ്ല്യൂസിസി നിലപാട് അറിയിച്ചത്. തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ യോഗത്തിൽ ചർച്ചയായില്ല എന്നത് വസ്തുതയാണ്. അന്വേഷണം നടക്കുന്ന കേസ് ഒരു സംഘടനയുടെ യോഗത്തിൽ ചർച്ച ചെയ്യുന്നതിന്‍റെ അസാംഗത്യം എല്ലാവർക്കും അറിയുമായിരിക്കും. ഇക്കാര്യത്തിൽ ഡബ്ല്യൂ.സി.സിയും അമ്മയും ഔചിത്യം പാലിച്ചു. അമ്മയുടെ യോഗത്തിൽ ഭൂരിഭാഗം പേരും സഹപ്രവർത്തകയെ ആക്രമിച്ച സംഭവം അപലപിച്ചുവെന്നും പോസ്റ്റിൽ പറയുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News