സുന്നി ഐക്യ നീക്കം സമസ്തക്ക് അപകടം ചെയ്യുമെന്ന് ലീഗ് നേതാക്കള്‍
സമസ്തയുടെ നേതൃയോഗത്തിലാണ് ലീഗ് നേതാക്കളായ എം സി മായിന്‍ ഹാജിയും പിഎ ജബ്ബാര്‍ ഹാജിയും ഐക്യ ചര്‍ച്ചകളിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്
സുന്നി ഐക്യ നീക്കം സമസ്തക്ക് അപകടം ചെയ്യുമെന്ന് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്. സമസ്തയുടെ നേതൃയോഗത്തിലാണ് ലീഗ് നേതാക്കളായ എം സി മായിന്‍ ഹാജിയും പിഎ ജബ്ബാര്‍ ഹാജിയും ഐക്യ ചര്‍ച്ചകളിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഐക്യത്തിന് വിരുദ്ധമായി ആരും സംസാരിക്കരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അണികള്‍ക്കും നേതാക്കള്‍ക്കും പൊതുവേദിയില്‍ നിര്‍ദ്ദേശം നല്‍കി.
ഇരുവിഭാഗം സുന്നികളുടെയും പ്രതിനിധികള്‍ അടങ്ങിയ മധ്യസ്ഥ സമിതി ഇതിനകം ആറു തവണ സിറ്റിംഗ് നടത്തി. തര്‍ക്കം നിലനിന്ന മുടിക്കോട് ജുമാമസ്ജിദ് തുറന്നതും സംഘടനാ വേദികളില്‍ പരസ്പരം അപഹസിക്കുന്ന പ്രസംഗങ്ങള്‍ നിര്‍ത്തിയതും ചര്‍ച്ചയുടെ ഫലമാണ്. ഐക്യനീക്കങ്ങളെ ആദ്യം എതിര്‍ത്ത മുസ്ലിം ലീഗ് നേതൃത്വം പിന്നീട് മധ്യസ്ഥ ചര്‍ച്ചയെ പിന്തുണക്കുന്നതായി സുന്നി നേതാക്കളെ അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സമസ്തയുടെ നേതൃ യോഗത്തില്‍ എ പി വിഭാഗവുമായി ഐക്യമുണ്ടാക്കുന്നത് അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ലീഗ് നേതാക്കള്‍ നല്‍കിയത്. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡിലെ അംഗങ്ങളും ലീഗിന്റെ നേതാക്കളുമായ എം സി മായിന്‍ ഹാജിയും പി എ ജബ്ബാര്‍ഹാജിയുമാണ് ഐക്യനീക്കങ്ങളോടുള്ള എതിര്‍പ്പ് അറിയിച്ചത്. വഖഫ് മന്ത്രി കെടി ജലീലും എ പി വിഭാഗവും ചേര്‍ന്ന് സമസ്തയുടെ സ്ഥാപനങ്ങള്‍ കയ്യടക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്നും ഇരുവരും യോഗത്തില്‍ പറഞ്ഞു.
അതേസമയം മധ്യസ്ഥ ചര്‍ച്ചകളുമായി ഇരു സുന്നി നേതൃത്വവും മുന്നോട്ട് പോവുകയാണ്. രണ്ട് ദിവസത്തിനകം അടുത്ത ചര്‍ച്ച നടക്കും. ഐക്യ ശ്രമങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചാല്‍ സംഘടനാ നടപടി നേരിടേണ്ടി വരുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.