നൂറിലധികം സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പിണറായി
എന്‍.ഡി.എയുടെ ഒരു പ്രതിനിധി പോലും ഇത്തവണ നിയമസഭയിലെത്തില്ല..കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കപടമുഖമാണ് ഉമ്മന്ചാണ്ടി
ഈ തെരഞ്ഞടുപ്പിൽ നൂറുസീറ്റിലധികം നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പിണറായി വിജയന്‍.യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയുണ്ടങ്കിലും എന്‍.ഡി.എയുടെ ഒരു പ്രതിനിധി പോലും ഇത്തവണ നിയമസഭയിലെത്തില്ല..കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കപടമുഖമാണ് ഉമ്മന്ചാണ്ടിയുടേതെന്നും പിണറായി വിജയന്‍.മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെന പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് എല്‍.ഡി.എഫ് വന്‍ വിജയയം നേടുമെന്ന പിണറായിയുടെ പ്രതികരണം.
കേരള ജനത ഒരിക്കലും വര്‍ഗീയതയെ അംഗീകരിക്കില്ല.അതുകൊണ്ട് തന്നെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട യു.ഡി.എഫ് ബി.ജെ.പി സഖ്യം വിപരീത ഫലമെ സൃഷ്ടിക്കൂ.
എല്‍.ഡി,എഫ് അധികാരത്തില്‍ വന്നാല്‍ സമസ്ത മേഖലകളെയും ഉള്ക്കൊ ളളുന്ന സമഗ്രമായ വികസന നയമാകും നടപ്പിലാക്കുകയെന്നും പിണറായി പറഞ്ഞു.