കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്നു
ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എഡിജിപി ബി സന്ധ്യ സ്ഥലത്ത് പരിശോധന നടത്തി.
തിരുവനന്തപുരം കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്നു. പൂങ്കുളം കോളിയൂര്‍ സ്വദേശി ദാസനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എഡിജിപി ബി സന്ധ്യ സ്ഥലത്ത് പരിശോധന നടത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാസനെയും ഭാര്യയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് ദാസന്‍ മരിച്ചത്. 45 വയസായിരുന്നു. രാവിലെ എഴുന്നേറ്റ മകളാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ന്നിട്ടുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. മോഷണ ശ്രമത്തിനിടെയാകാം ആക്രമണമെന്നാണ് നിഗമനം. ദക്ഷിണമേഖല എഡിജിപി ബി സന്ധ്യ, റേഞ്ച് ഐജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.