വിഎസിന് പദവി: ഇരട്ട പദവി ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

Update: 2018-05-23 12:17 GMT
വിഎസിന് പദവി: ഇരട്ട പദവി ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു
Advertising

എംഎൽഎയായ വിഎസിനെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനാക്കുമ്പോൾ ഉണ്ടാകുന്ന ഇരട്ടപദവി തടസ്സം ഒഴിവാക്കുന്നതിനാണ് അയോഗ്യതകൾ നീക്കം ചെയ്യൽ ഭേദഗതി ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം തടസ്സവാദമുന്നയിച്ചു.

Full View

വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷനാക്കുന്നതിലെ തടസ്സം നീക്കാനുളള നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.ബില്ലിനെതിരെ പ്രതിപക്ഷം മുന്നോട്ട് വെച്ച തടസ്സവാദങ്ങൾ സ്പീക്കർ തള്ളി. സബ്ജക്ട് കമ്മറ്റിക്ക് വിട്ട ബിൽ ഈ മാസം 19ന് സഭ പാസാക്കും.

എംഎൽഎയായ വിഎസിനെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനാക്കുമ്പോൾ ഉണ്ടാകുന്ന ഇരട്ടപദവി തടസ്സം ഒഴിവാക്കുന്നതിനാണ് അയോഗ്യതകൾ നീക്കം ചെയ്യൽ ഭേദഗതി ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം തടസ്സവാദമുന്നയിച്ചു. ഒരടിയന്തര പ്രധാന്യവും ബില്ലിനില്ലെന്നും സിപിഎമ്മിലെ വിഭാഗീയതയുടെ ഉൽപ്പന്നമാണ് ഭരണ പരിഷ്കരണ കമ്മീഷനെന്നും പ്രതിപക്ഷം ആരോപിച്ചു. ബിൽ പ്രാബല്യത്തിൽ വരുമ്പോൾ ഉണ്ടാകുന്ന അധിക ചെലവിനെ കുറിച്ച് പരാമർശിക്കാത്തതും പ്രതിപക്ഷം ചോദ്യം ചെയ്തു.

എന്നാൽ കമ്മീഷൻ രൂപികരിക്കുന്നതിനല്ല നിയമഭേദഗതിയെന്ന് പറഞ്ഞ നിയമമന്ത്രി എ.കെ ബാലൻ കെ.കരുണാകരനെ ചൂണ്ടി പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടിയും നൽകി സഭയെ അറിയിച്ചു. ചർച്ചക്ക് ശേഷം നിയമ ഭേദഗതി ബിൽ സ്പീക്കർ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു.സബ്ജക്ട് കമ്മറ്റി പരിഗണിച്ച ശേഷം ഈ മാസം 19ന് ബിൽ സഭ പാസാക്കും.

Tags:    

Similar News