പിണറായി കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രി: ചെന്നിത്തല

Update: 2018-05-24 20:11 GMT
Editor : Sithara
പിണറായി കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രി: ചെന്നിത്തല

ഇത്രയും ദിവസമായിട്ടും ലോ അക്കാദമി പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല

Full View

ആര്‍എസ്എസ് മുക്ത കേരളമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മുസ്ലിം മതപണ്ഡിതര്‍ക്കെതിരെ ആര്‍എസ്എസ് പറയും പ്രകാരം പൊലീസ് യുഎപിഎ ചുമത്തുകയാണ്. ഇത്രയും ദിവസമായിട്ടും ലോ അക്കാദമി പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

ന്യൂനപക്ഷ സംരക്ഷകരായി അധികാരത്തിലേറിയ സിപിഎം മുസ്ലിം മതപണ്ഡിതര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. എന്നാല്‍ വിദ്വേഷം പ്രസംഗിക്കുന്ന ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചാണ് മാനവ സംഗമം സംഘടിപ്പിച്ചത്. പത്മശ്രീ പുരസ്കാര ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മീനാക്ഷി ഗുരുക്കള്‍ എന്നിവരെ സംഗമത്തില്‍ ആദരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News