ഹിന്ദുമതവിശ്വാസി അല്ലാത്തയാള്‍ക്ക് ശബരിമല വിഷയത്തില്‍ കോടതിയില്‍ പോകാന്‍ അവകാശമില്ല: ദേവസ്വം ബോര്‍ഡ്

Update: 2018-05-24 16:52 GMT
Editor : admin
ഹിന്ദുമതവിശ്വാസി അല്ലാത്തയാള്‍ക്ക് ശബരിമല വിഷയത്തില്‍ കോടതിയില്‍ പോകാന്‍ അവകാശമില്ല: ദേവസ്വം ബോര്‍ഡ്

ഹിന്ദു മതവിശ്വാസി അല്ലാത്തയാള്‍ക്ക് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ്.

ഹിന്ദു മതവിശ്വാസി അല്ലാത്തയാള്‍ക്ക് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലകേസിലെ വാദത്തിനിടെ സുപ്രിം കോടതിയിലാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീ പ്രവേശം അനുവദിച്ചാല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വാദിച്ചു.

Advertising
Advertising

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദമാണ് ഇന്ന് കോടതി കേട്ടത്. വാദത്തിനിടെ സംഘടന പ്രസിഡണ്ടിന്റെ മതവിശ്വസവും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ഉയര്‍ത്തി. മുസ്ലിം സുമാദായംഗമായ ആളാണ് ഹരജിക്കാരന്‍. ഹിന്ദു മതവിശ്വസിയല്ലാത്തയാള്‍ക്ക് ശബരിമലിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഇത് മറ്റ് മതങ്ങളെയും ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. അയ്യപ്പ സ്വാമിമാരെ പ്രത്യേക മതശാഖയായി കാണണമെന്നും പ്രത്യേക മതശാഖക്ക്, വിശ്വാസപരമായ കാര്യങ്ങളില്‍ അവരുടേതായ തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്ന വാദവും കോടതിയില്‍ ഉന്നയിച്ചു. അതിനിടെ കേസില്‍ കക്ഷി ചേരാന്‍ ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി. വിശ്വാസ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന് അപേക്ഷയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News