ബ്രണ്ണനില്‍ പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്: മുഖ്യമന്ത്രിയോട് ബല്‍റാം

Update: 2018-05-25 14:31 GMT
ബ്രണ്ണനില്‍ പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്: മുഖ്യമന്ത്രിയോട് ബല്‍റാം

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരൽ ചൂണ്ടിത്തന്നെ അത്‌ നിഷേധിക്കുമെന്ന് വി ടി ബല്‍റാം

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരൽ ചൂണ്ടിത്തന്നെ അത്‌ നിഷേധിക്കുമെന്ന് വി ടി ബല്‍റാം എംഎല്‍എ. അതിൽ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക്‌ എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ്‌ ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും ബല്‍റാം ഓര്‍മിപ്പിച്ചു. ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയെ താന്‍ എടാ എന്ന് വിളിച്ചിട്ടില്ലെന്നും ബല്‍റാം വ്യക്തമാക്കി. ബന്ധപ്പെട്ട ഏത്‌ വീഡിയോയും ആർക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽത്തന്നെ പറയാനറിയാമെന്നും ബല്‍റാം വിശദമാക്കി.

Tags:    

Similar News