പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ദീപ നിശാന്ത്

Update: 2018-05-25 11:54 GMT
Editor : Subin
പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ദീപ നിശാന്ത്
Advertising

കേരള വര്‍മ കോളേജില്‍ എം.എഫ് ഹുസൈന്റെ പെയിന്റിംഗ് സ്ഥാപിച്ച എസ്.എഫ്.ഐ നിലപാടിനെ അനുകൂലിച്ചതോടെയാണ് ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം ശക്തമാക്കിയത്.

അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികളുടെ അവകാശമാണെന്ന് കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. മിത്തും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാനാകാത്തവരാണ് തനിക്കെതിരായ ഭീഷണിക്കു പിന്നില്‍. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കും ഭീഷണിക്കുമെതിരെ നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും ദീപ നിശാന്ത് പറഞ്ഞു.

Full View

ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വ്യക്തികളുടെ അവകാശമാണെന്നും, ആശയപ്രകടനത്തെ എതിര്‍ക്കാന്‍ നഗ്‌ന ചിത്രത്തില്‍ തല വെട്ടി ചേര്‍ത്ത് പ്രചരിപ്പിച്ചവരോട് സഹതാപമാണ് തോന്നുന്നതെന്നും ദീപ നിശാന്ത് പറഞ്ഞു. വ്യാജ പ്രചരണവും ഭീഷണിയും മുഴക്കിയവരെ കണ്ടെത്തുംവരെ പരാതിയില്‍ ഉറച്ചു നില്‍ക്കും. ിന്ദു മത വിശ്വാസിയാണെന്നും മതത്തില്‍ നിന്നു പുറത്തുപോകണമെന്ന ആഗ്രമഹമില്ലെന്നും ദീപ നിശാന്ത് പറഞ്ഞു. തനിക്കെതിരെ ഭീഷണി മഴുക്കുന്നത് ഹിന്ദുക്കളല്ലെന്ന വിശ്വാസമാണുള്ളത്. മതപരിവര്‍ത്തനമാണ് ഉദ്ദേശമെന്ന ആരോപണത്തെ ഗൗനിക്കുന്നില്ല.

കേരള വര്‍മ കോളേജില്‍ എം.എഫ് ഹുസൈന്റെ പെയിന്റിംഗ് സ്ഥാപിച്ച എസ്.എഫ്.ഐ നിലപാടിനെ അനുകൂലിച്ചതോടെയാണ് ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം ശക്തമാക്കിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News