വിദ്യാര്‍ഥിനിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; പെൺകുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി

Update: 2018-05-25 14:15 GMT
Editor : Jaisy
വിദ്യാര്‍ഥിനിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; പെൺകുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി

മൊഴിയെടുക്കലിന്റെ ഭാഗമായി പെണ്‍കുട്ടിയോട് സംസാരിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ കേസുമായി മുന്നോട്ട് പോവരുതെന്നും നിര്‍ദ്ദേശിച്ചതായും ബന്ധുക്കള്‍ പറയുന്നു

കൊല്ലം കുണ്ടറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. കേസുമായി മുന്നോട്ട് പോയാൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. കേസിന്റെ പേരിൽ പൊലീസ് മനസികമായി പീഡിപ്പിക്കുകയാണെന്നും പെൺകുട്ടി പറഞ്ഞു.

Advertising
Advertising

Full View

കേസിൽ മൊഴിയെടുപ്പെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന മാനസിക പീഡനം താങ്ങാനാകുന്നില്ലെന്ന് ഇരയാക്കപ്പെട്ട പെൺകുട്ടി പറഞ്ഞു. വനിതാ ഉദ്യോഗസ്ഥയെ മാറ്റി നിർത്തി പുരുഷൻമാരായ ഉദ്യോഗസ്ഥരാണ് ചോദ്യം ചോദിക്കുന്നതെന്ന് പെൺകുട്ടി പറയുന്നു.

കേസിന് പിന്നാലെ നടന്നാൽ കൂടുതൽ അപമാനിക്കപ്പെട്ടേക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറയുന്നു. പൊതു സമൂഹത്തിന് മുന്നിൽ തങ്ങളെ അപമാനിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. കുട്ടിയെ അപമാനിച്ച സംഭവത്തിൽ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നൽകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News