സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

Update: 2018-05-25 02:11 GMT
Editor : Muhsina
സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി

സിപിഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് ആളുകള്‍ ആളുകള്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് പോയിക്കൊണ്ടിരിക്കുകായണ്. സിപിഎമ്മിന്റെ..

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഐ കോട്ടയം ജില്ല സെക്രട്ടറി. സിപിഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറിക്കൊണ്ടിരിക്കുയാണ്. ഗതികെട്ട് ആളുകള്‍ സിപിഎം വിടുകയാണ്.സിപിഐ ഇല്ലാതെ ഇടത് മുന്നണിയില്ല. എംഎം മണി മൂന്നാറിലെ ഭൂമാഫിയായുടെ കസ്റ്റോഡിയനാണ്. കോടിയേരി എത്ര പച്ചക്കൊടി കാട്ടിയാലും കേരള കോണ്‍ഗ്രസ് എല്‍ ഡിഎഫിലുണ്ടാവില്ലെന്നും ശശിധരന്‍.

Advertising
Advertising

Full View

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ജില്ല സെക്രട്ടറി സികെ ശശിധരന്‍ രംഗത്ത് വന്നത്. സിപിഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് ആളുകള്‍ ആളുകള്‍ സിപിഎമ്മി്ല്‍ നിന്നും പുറത്ത് പോകുന്നു. സിപിഎമ്മിന്റെ സൌജന്യം കൊണ്ടല്ല സിപിഐ ഈ നിലയില്‍ എത്തിയത്. എംഎം മണിക്കെതിരെയും രൂക്ഷമായ വിമര്‍ശം ശശിധരന്‍ ഉന്നയിച്ചു.

കേരള കോണ്‍ഗ്രസിനോട് സ്വീകരിച്ച് അടവ് നയം ശരിയാണെന്ന് സിപിഎം പറയുബോള്‍ കോടിയേരി എത്ര പച്ചക്കൊടികാണിച്ചാലും എല്‍ഡിഎഫ് മാണി ഉണ്ടാകില്ലെന്നും ജില്ല സെക്രട്ടറി പറഞ്ഞ് വെക്കുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News