ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും
ശ്രീജിത്തിന്റെ മരണത്തില്‍ ആര്‍ടിഎഫും ലോക്കല്‍ പൊലീസും പരസ്പരം പഴിചാരുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്...
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. സന്തോഷ്, സുമേഷ് , ജിതിന്‍ എന്നിവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേ സമയം ആർ ടി എഫ് പോലീസ് ഉദ്യോഗസ്ഥരില്‍ മാത്രമായി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പോലീസുകാരുടെ ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം ശ്രീജിത്തിന് മര്‍ദനമേറ്റത് എവിടെവെച്ചെന്നതിന് അന്വേഷണ സംഘം വ്യക്തത തേടുകയാണ്. ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരെ ചോദ്യം ചെയ്യും. അതേസമയം ശ്രീജിത്തിന്റെ മരണത്തില്‍ ആര്‍ടിഎഫും ലോക്കല്‍ പൊലീസും പരസ്പരം പഴിചാരുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.