തൃശൂരില്‍ ബിജെപി ഹര്‍ത്താല്‍ ഭാഗികം

Update: 2018-05-26 07:46 GMT
Editor : admin
തൃശൂരില്‍ ബിജെപി ഹര്‍ത്താല്‍ ഭാഗികം

കയ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

തൃശൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കയ്പമംഗലം ഇടവിലങ്ങില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇടവിലങ്ങ് സ്വദേശി പ്രമോദാണ് മരിച്ചത്. എല്‍ഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെ റോഡരികില്‍ നിന്നിരുന്ന പ്രമോദിനെ ഒരു സംഘം ഇഷ്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സംഭവത്തില്‍ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂരില്‍ കലക്‌ടര്‍ 3 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News