കണ്ണൂരില്‍ നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

Update: 2018-05-27 06:53 GMT
Editor : Muhsina
കണ്ണൂരില്‍ നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ബസിലുണ്ടായിരുന്നു ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. കൂടുതല്‍ ആളുകള്‍..

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം.ചൊക്ലി മേനപ്രം സ്വദേശിനി പ്രേമലത,മകന്‍ പ്രജിത്ത്,ബസ് ജീവനക്കാരന്‍ കതിരൂര്‍ ആറാം മൈലിലെ ജിതേഷ് എന്നിവരാണ് മരിച്ചത്.ബംഗളുരുവില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

Full View

ഇന്ന് പുലര്ച്ചെ 5.45 ഓടെയാണ് അപകടം നടന്നത്.ബംഗളുരുവില്‍ നിന്നും തലശേറിയിലേക്ക് വരികയായിരുന്ന ലാമ എന്ന സ്വകാര്യ ബസ് പെരിങ്ങത്തൂര്‍ പാലത്തിന് മുകളില്‍ വെച്ച് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.പുഴയുടെ ആഴവും ചെളിയും രക്ഷാ പ്രവര്ത്തംനത്തിന് തടസമായി. പുലര്ച്ചെ ഏഴരയോടെയാണ് പുഴയില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചൊക്ലി മേനപ്രം സ്വദേശിനി പ്രേമലത, മകന്‍ പ്രജിത്ത്, ബസ് ജീവനക്കാരന്‍ കതിരൂര്‍ ആറാം മൈലിലെ ജിതേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്ട്ടതത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കള്ക്ക് വിട്ട് നല്കും.

ബസ് ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ പരിക്കുകളോടെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.നാദാപുരം,പാനൂര്‍,തലശേരി എന്നിവിടങ്ങളില്‍ നിന്നുളള ഫയര്ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്ന്ന് അഞ്ച് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് അപകടത്തില്‍ പെട്ട ബസ് പുഴയില്‍ നിന്നും ഉയര്ത്തിയെടുത്തത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News