ചുങ്കം-ചാല ബൈപ്പാസിന്‍റെ അലൈമെന്‍റ് മാറ്റാന്‍ വി.ഐ.പി ഇടപെടലുണ്ടായതായി ദേശീയപാത അതോറിറ്റി

Update: 2018-05-27 06:00 GMT
ചുങ്കം-ചാല ബൈപ്പാസിന്‍റെ അലൈമെന്‍റ് മാറ്റാന്‍ വി.ഐ.പി ഇടപെടലുണ്ടായതായി ദേശീയപാത അതോറിറ്റി

2011 മുതല്‍ നടത്തിയ മൂന്ന് സര്‍വെകളുടെ അടിസ്ഥാനത്തിലായിരുന്നു ചിറക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ചുങ്കം-ചാല ബൈപ്പാസിന്റെ അലൈമെന്റെ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ നിർദിഷ്ട ചുങ്കം-ചാല ബൈപ്പാസിന്‍റെ അലൈമെന്‍റ് മാറ്റാന്‍ വി.ഐ.പി ഇടപെടലുണ്ടായതായി ദേശീയപാത അതോറിറ്റി. 2016ല്‍ 3-എ നോട്ടിഫിക്കേഷന്‍ വന്ന അലൈന്‍മെന്‍റാണ് പിന്നീട് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി റദ്ദ് ചെയ്തത്. ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് പുതിയ അലൈന്‍‌മെന്‍റെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Advertising
Advertising

Full View

2011 മുതല്‍ നടത്തിയ മൂന്ന് സര്‍വെകളുടെ അടിസ്ഥാനത്തിലായിരുന്നു ചിറക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ചുങ്കം-ചാല ബൈപ്പാസിന്റെ അലൈമെന്റെ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. 2014നും 2017നും ഇടയില്‍ രണ്ട് തവണ 3എ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുകയും പ്രദേശത്ത് കല്ലുകള്‍ പാകുകയും ചെയ്തു.എന്നാല്‍ 2017നവംബര്‍ 27ന് ദേശീയ പാത അതോറിറ്റി നിലവിലുളള അലൈമെന്റെ് റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. റോഡിന്റെ നീളം, വളവുകളുടെയും വീടുകളുടെയും എണ്ണം, പരിസ്ഥിതി ആഘാതം, പാലത്തിന്റെ നീളം എന്നിങ്ങനെ അലൈമെന്റെ് തീരുമാനിക്കുന്നതിന് ദേശീയപാത അതോറിറ്റി മുന്നോട്ട് വെച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയായിരുന്നു പുതിയ നോട്ടിഫിക്കേഷന്‍. ഇതിന്റെ കാരണം ആരാഞ്ഞ് നാട്ടുകാര്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് വി.ഐ.പി ഇടപെടലാണ് പഴയ അലൈമെന്റെ് മാറ്റാന്‍ കാരണമെന്ന മറുപടി ദേശീയപാത അതോറിറ്റി നല്‍കിയത്.

പുതിയ അലൈമെന്റെ് പ്രകാരം നൂറിലധികം വീടുകളും നിരവധി വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകുമെന്നിരിക്കെ ഏത് വി.ഐ.പിയുടെ താത്പര്യമാണ് ദേശീയപാത അതോറിറ്റി സംരക്ഷിക്കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.

Writer - എം അബ്ബാസ്‌

contributor

Editor - എം അബ്ബാസ്‌

contributor

Ubaid - എം അബ്ബാസ്‌

contributor

Similar News