ബാങ്ക് ഗ്യാരണ്ടി നല്‍കാത്ത 33 വിദ്യാര്‍ഥികളെ മലബാര്‍ മെഡിക്കല്‍ കോളജ് പുറത്താക്കി

Update: 2018-05-28 23:19 GMT
Editor : Subin
ബാങ്ക് ഗ്യാരണ്ടി നല്‍കാത്ത 33 വിദ്യാര്‍ഥികളെ മലബാര്‍ മെഡിക്കല്‍ കോളജ് പുറത്താക്കി
Advertising

ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ കുട്ടികളുടെ പഠനം മുടക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് കോളേജ് മാനേജ്‌മെന്റിന്റെ നടപടി

ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മുപ്പത്തിമൂന്ന് വിദ്യാര്‍ഥികളെ പുറത്താക്കി. ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ കുട്ടികളുടെ പഠനം മുടക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് കോളേജ് മാനേജ്‌മെന്റിന്റെ നടപടി. ബാങ്ക് ഗ്യാരണ്ടിയില്ലാതെ വിദ്യാര്‍ഥികളെ പഠിപ്പിക്കില്ലെന്ന് കോളേജ് ചെയര്‍മാന്‍ മീഡിയവണിനോട് പറഞ്ഞു

Full View

ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ സുപ്രീം കോടതി നിശ്ചയിച്ചിരുന്ന അവസാന ദിവസം ഇന്നലെയായിരുന്നു. ഈ സമയത്തിനകം രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. നാല്‍പത് പേരെ പുറത്താക്കിയെങ്കിലും ഏഴുപേര്‍ രേഖകള്‍ ഹാജരാക്കി തിരിക പ്രവേശനം നേടി. സുപ്രീം കോടതി നിര്‍ദേശിച്ച തുക കിട്ടാത മുന്നോട്ട് പോകാനാവില്ലെന്നാണ് കോളേജിന്റെ നിലപാട്.

കോളേജിന്റെ നടപടിക്കതിരെ വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും നേരത്തെ ബ്ലാങ്ക് ചെക്ക് വാങ്ങിയത് വിവാദമായിരുന്നു. തുടര്‍ന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ ഇടപെട്ട് ബ്ലാങ്ക് ചെക്ക് വാങ്ങാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം റദ്ദാക്കുകയായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News