ഷെഫിന്‍ ജഹാനെതിരായ തീവ്രവാദ ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി

Update: 2018-05-28 03:05 GMT
Editor : Subin
ഷെഫിന്‍ ജഹാനെതിരായ തീവ്രവാദ ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി

കനകമല ഐഎസ് തീവ്രവാദകേസിലെ പ്രതികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി.

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങി. കനകമല ഐഎസ് തീവ്രവാദകേസിലെ പ്രതികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി. ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി സഫ്‌വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ വിയ്യൂര്‍ ജയിലില്‍ ചോദ്യം ചെയ്യും. ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാളുടെ വാട്‌സ് അപ് ഗ്രൂപ്പിലും ഷെഫിന്‍ അംഗമായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News