ആരോഗ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം

Update: 2018-05-28 20:25 GMT
Editor : Jaisy
ആരോഗ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപറ്റിയെന്ന പരാതിയിലാണ് അന്വേഷണം

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം. സര്‍ക്കാരില്‍ നിന്ന് അനര്‍ഹമായി ചികിത്സാചെലവ് കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുക.

Full View

വി എസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്‍, ബി ജെ പി നേതാവ് കെ.സുരേന്ദ്രന്‍ എന്നിവരുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. വ്യാജ മെഡിക്കല്‍ ബില്ലുകള്‍ സമര്‍പ്പിച്ച് മൂന്ന് ലക്ഷത്തി തൊണ്ണൂറായിരത്തി ഇരുനൂറ്റന്‍പത് രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാതി. മന്ത്രിയുടെയും മന്ത്രിയുടെ ഭര്‍ത്താവ്, അമ്മ എന്നിവരുടെയും ചികിത്സാ ചെലവുകളുടെ ഇനത്തിലാണ് ഇത്രയും തുക കൈപ്പറ്റിയിട്ടുള്ളത്. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ഒന്ന് കേസ് അന്വേഷിക്കും. പരാതിയില്‍ കഴന്പുണ്ടോയെന്ന കാര്യമാണ് പ്രാഥമിക അന്വേഷണത്തില്‍ വരിക. ജനപ്രതിനിധികള്‍ക്കുള്ള മെഡിക്കല്‍ ഫസിലിറ്റീസ് റൂള്‍സിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. ബില്ലുകള്‍ വ്യാജമല്ലെന്നും നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ് കൈപ്പറ്റിയതെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

Advertising
Advertising

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്......

Read more at: http://www.mathrubhumi.com/news/kerala/vigilance-interrogation-against-minister-kk-shailaja-1.250857

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്......

Read more at: http://www.mathrubhumi.com/news/kerala/vigilance-interrogation-against-minister-kk-shailaja-1.2508571

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് പരാതി നല്‍കിയത്......

Read more at: http://www.mathrubhumi.com/news/kerala/vigilance-interrogation-against-minister-kk-shailaja-1.2508571

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News