പാലക്കാട് ബസ് അപകടം; രണ്ട് പേര്‍ മരിച്ചു

Update: 2018-05-29 05:04 GMT
Editor : Sithara
പാലക്കാട് ബസ് അപകടം; രണ്ട് പേര്‍ മരിച്ചു

ബംഗലൂരുവിലേക്ക് പോകുകയായിരുന്ന ബസ്സാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്

പാലക്കാട് ഉദൂരില്‍ ബസ്സ് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരത്തു നിന്ന് ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്‍റെ ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍ പെട്ടത്. ബസ് ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി സുധീര്‍, ബസ് യാത്രക്കാരന്‍ കര്‍ണാടക സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പില്‍ പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ്സ് ഇടിക്കുകയായിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News