യെച്ചൂരിയുടെ നിലപാടാണ് ശരിയെന്ന് ത്രിപുര തെളിയിച്ചതായി ചെന്നിത്തല

Update: 2018-05-29 14:23 GMT
Editor : Ubaid
യെച്ചൂരിയുടെ നിലപാടാണ് ശരിയെന്ന് ത്രിപുര തെളിയിച്ചതായി ചെന്നിത്തല

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതാണ് സി.പി.എമ്മിന്റെ തകര്‍ച്ചക്ക് കാരണമെന്ന് ഉമ്മന്‍ ചാണ്ടി.

സീതാറാം യെച്ചൂരിയുടെ നിലപാടാണ് ശരിയെന്ന് ത്രിപുര ഫലം തെളിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ തലത്തിൽ നിലപാട് തെറ്റായിരുന്നു എന്നാണ് ത്രിപുര ഫലം തെളിയിക്കുന്നത് എന്ന് കെ.പി.എ മജീദ് പ്രതികരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതാണ് സി.പി.എമ്മിന്റെ തകര്‍ച്ചക്ക് കാരണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ മറിഞ്ഞതാണ് ത്രിപുരയില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണമെന്നായിരുന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രതികരണം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News