ഭൂമിയിടപാട് വിവാദം; ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശവുമായി പാസ്റ്ററൽ കൗൺസിൽ

Update: 2018-05-29 03:55 GMT
Editor : Jaisy
ഭൂമിയിടപാട് വിവാദം; ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശവുമായി പാസ്റ്ററൽ കൗൺസിൽ
Advertising

ഭൂമിയിടപാട് വിവാദത്തിന് ശേഷം ആദ്യമായാണ് പാസ്റ്ററൽ കൗൺസിൽ ചേരുന്നത്

ഭുമിയിടപാട് വിവാദത്തിൽ കർദിനാൾ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശവുമായി എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ. ഭൂമിയിടപാട് വിവാദത്തിന് ശേഷം ആദ്യമായാണ് പാസ്റ്ററൽ കൗൺസിൽ ചേരുന്നത്. കർദ്ദിനാൾ വിരുദ്ധ ചേരിയുടെ പ്രതിനിധിയെ കൗൺസിലിന്റെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Full View

ജനുവരി ആദ്യവാരം ചേരേണ്ടിയിരുന്ന പുനസംഘടിപ്പിച്ച പാസ്റ്ററൽ കൗൺസിലിന്റെ അദ്യ യോഗം ഭൂമിയിടപാട് വിവാദത്തെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. കൗൺസിലിന്റെ ഭാരവാഹി തെരഞ്ഞെടുപ്പും ഭൂമിയിടപാട് വിവാദത്തെക്കുറിച്ചുള്ള ചർച്ചയുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. അതിരൂപതയിലെ 16 ഫൊറോന കളിൽ നിന്നുള്ള 120 അല്മായരും 60 വൈദികരുമാണ് സമിതിയംഗങ്ങൾ. കർദ്ദിനാളിനെ അനുകൂലിക്കുന്നവർ സമിതിയിൽ ന്യൂനപക്ഷമാണ്. ഭാരവാഹി തെരഞ്ഞെടുപ്പിൽ കർദ്ദിനാൾ വിരുദ്ധ ചേരിയെ പ്രതിനിധീകരിക്കുന്ന പി പി ജെരാർദ് കൗൺസിലിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

കർദ്ദിനാൾ പദവിയൊഴിയണമെന്ന നിലപാടുകാരനാണിദ്ദേഹം. ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം മാർ ജോർജ് ആലഞ്ചേരി പദവിയൊഴിണമെന്ന പ്രമേയം യോഗത്തിൽ അവരിപ്പിച്ചേക്കും. ഫാദർ ബെന്നി മാരാംപറമ്പിൽ ഭുമിയിടപാടിലെ വീഴ്ചകളുൾപ്പെടുത്തിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. ഫാദർ പോൾ തേലക്കാട്ട് ഫാദർ കുര്യക്കോസ് മുണ്ടാടൻ എന്നിവരും ഭുമിയിടപടിലെ വിമർശങ്ങൾ യോഗത്തിൽ ഉന്നയിക്കും. അതിരൂപതയുടെ സാമ്പത്തിക സ്ഥിതി പുതിയ പ്രെക്യുറേറ്റർ ഫാദർ' സെബാസ്റ്റ്യൻ മാണിക്കാത്ത് യോഗത്തിൽ വിശദീകരിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News