സിനിമപ്പോരില്‍ ഗണേഷ്കുമാറിന് ജയം

Update: 2018-05-29 17:57 GMT
Editor : admin
സിനിമപ്പോരില്‍ ഗണേഷ്കുമാറിന് ജയം
Advertising

കൊല്ലത്ത് മുകേഷും വ്യക്തമായ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്

Full View

സിനിമ താരങ്ങള്‍ മത്സരിച്ച പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് മിന്നും ജയം. 24,562 വോട്ടുകള്‍ക്കാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയും സഹതാരവുമായ ജഗദീഷിനെ ഗണേഷ് മറികടന്നത്. കഴിഞ്ഞ മൂന്നുതവണ ഐക്യമുന്നണി ലേബലില്‍ പത്തനാപുരത്ത് വിജയക്കൊടി പാറിപ്പിച്ചിരുന്ന ഗണേഷിന് ഇടതുപാളയത്തിലേക്ക് മാറി നേരിട്ട ആദ്യ തെരഞ്ഞെടുപ്പിലും പത്തനാപുരം നിലനിര്‍ത്താനായി. കഴിഞ്ഞ തവണ 20,402 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഗണേഷിന്‍റെ ജയം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News