ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചതില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിയമ നടപടിക്ക്

Update: 2018-05-30 20:41 GMT
Editor : Subin
ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചതില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിയമ നടപടിക്ക്

ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ഇരയാക്കാനുള്ള ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ആവശ്യമായ പിന്തുണയും നിയമസഹായവും ഉറപ്പ് വരുത്തുമെന്നും ഡബ്ലുസിസി പറയുന്നു.

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചതില്‍ വനിതാക്കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിയമ നടപടി സ്വീകരിക്കും. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കൂട്ടായ്മ വനിതകമ്മീഷന് പരാതി നല്‍കി. അമ്മയുടെ യോഗത്തിലെടുത്ത തീരുമാനമല്ല പുറത്തു പറഞ്ഞതെന്നും ഇരയോടൊപ്പം നില്‍ക്കുമെന്ന നിലപാടില്‍ നിന്ന് അമ്മ പുറകോട്ടുപോയെന്നും സജിത മഠത്തില്‍ മീഡിയവണിനോട് പറഞ്ഞു

Advertising
Advertising

Full View

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലപാട് വ്യക്തമാക്കിയത്. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ഇരയാക്കാനുള്ള ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ആവശ്യമായ പിന്തുണയും നിയമസഹായവും ഉറപ്പ് വരുത്തുമെന്നും ഡബ്ലുസിസി പറയുന്നു. വിഷയം ഉന്നയിച്ച് ഡബ്ലുസിസി അമ്മക്കും ഫെഫ്കക്കും മാക്ടക്കും കത്തയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി അമ്മയിലെയും ഡബ്ലുസിസിയിലെയും അംഗമായ റിമ കല്ലിങ്കല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയം ആരും ഉന്നയിച്ചില്ലെന്നായിരുന്നു യോഗത്തിന് ശേഷം അമ്മ പ്രസിഡന്റിന്റെ പ്രതികരണം. ജനറല്‍ ബോഡി യോഗത്തിലെടുത്ത നിലപാടല്ല അമ്മ പുറത്തുപറഞ്ഞതെന്നാണ് ഇത് സംബന്ധിച്ച് നടി സജിത മഠത്തില്‍ മീഡിയാ വണിനോട് പറഞ്ഞത്.

വനിതാക്കൂട്ടായ്മ ഉന്നയിച്ചാല്‍ മാത്രമേ വിഷയം അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന വിമര്‍ശം കൂടി ഈ സാഹചര്യത്തില്‍ ഡബ്ലുസിസി ഉന്നയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News