കുന്നംകുളത്തെ സ്ഥാനാര്‍ഥികള്‍ക്ക് ബ്രോഡ്‍വേയില്‍ എന്ത് കാര്യം?

Update: 2018-05-30 18:50 GMT
Editor : admin
കുന്നംകുളത്തെ സ്ഥാനാര്‍ഥികള്‍ക്ക് ബ്രോഡ്‍വേയില്‍ എന്ത് കാര്യം?
Advertising

കുന്നംകുളത്തെ സ്ഥാനാർത്ഥിക്ക് കൊച്ചിയിലെന്താ കാര്യമെന്നല്ലേ. കുന്നകുളം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തുന്ന 1600 ലേറെ വോട്ടർമാരാണ് കൊച്ചി ബ്രോഡ് വേയിൽ ജോലി ചെയ്യുന്നത്.

Full View

കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി പി ജോണ്‍ വോട്ട് തേടി കൊച്ചിയിൽ എത്തി. കുന്നംകുളത്തെ സ്ഥാനാർത്ഥിക്ക് കൊച്ചിയിലെന്താ കാര്യമെന്നല്ലേ. കുന്നംകുളം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തുന്ന 1600 ലേറെ വോട്ടർമാരാണ് കൊച്ചി ബ്രോഡ് വേയിൽ ജോലി ചെയ്യുന്നത്.

കുന്നംകുളം മണ്ഡലത്തിൽ വോട്ട് തേടുന്ന എല്ലാ സ്ഥാനാര്‍ത്ഥികൾക്കും കൊച്ചിയിലെ ബ്രോഡ് വേ ഒഴിവാക്കാൻ കഴിയാത്ത മേഖലയാണ്. കുന്നംകുളം സ്വദേശികളായ 1600 ലേറെ വോട്ടര്‍മാരാണ് ബ്രോഡ് വേയിലെ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. അതു കൊണ്ട് തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി സി പി ജോൺ വോട്ട് തേടി കൊച്ചിലെത്തിയത്. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും ഒപ്പമുണ്ടായിരുന്നു

കുന്നംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ സി മൊയ്തീനും ബ്രോഡ് വേയിൽ നേരത്തെ വോട്ട് തേടിയെത്തിയിരുന്നു. എറണാകുളത്തെ സ്ഥാനാർത്ഥികൾക്കൊപ്പം കുന്നംകുളത്തെ സ്ഥാനാർത്ഥികളുടെ പോസ്റ്റുകളും പ്രദേശത്തെ ചുമരകളിൽ നിറഞ്ഞു നിൽക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News