എകെ ആന്റണിക്ക് വിഭ്രാന്തിയെന്ന് മുഖ്യമന്ത്രി
കേന്ദ്ര സർക്കാർ സത്യം പറഞ്ഞാൽ അത് അംഗീകരിക്കാതിരിക്കണമോയെന്നും അദ്ദേഹം ചോദിച്ചു
എ കെ ആന്റണി ഉന്നയിച്ച വിമർശനങ്ങൾക്ക് ചെങ്ങന്നൂരില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആൻറണിക്ക് വിഭ്രാന്തിയാണ്. കേന്ദ്ര സർക്കാർ കേരളത്തെ കുറിച്ച് നല്ലത് പറഞ്ഞാൽ അത് അംഗീകരിക്കാതിരിക്കണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്ദേവ് എൻ ഡി എക്ക് വോട്ട് തേടി മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിൽ നിന്ന് അഭിനന്ദനം കിട്ടുമ്പോൾ രാജാവിൽ നിന്ന് പട്ടും വളയും കിട്ടിയ സന്തോഷമാണ് കേരളത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എന്നതായിരിന്നു എകെ ആൻറണി ഇന്നലെ ഉന്നയിച്ച വിമർശനം.തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ തന്നെ മുഖ്യമന്ത്രി ഇതിന് മറുപടി നൽകി.
സർക്കാരിന്റെ വികസന നേട്ടങ്ങളിൽ ഊന്നിയായിരിന്നു മുഖ്യമന്ത്രിയുടെ പ്രസംഗംകോൺഗ്രസിനെ എതിർത്തിട്ട് കർണ്ണാടകയിലെ സത്യ പ്രതിഞ്ജ ക്ക് പോയതിനെ ആൻറണി പരിഹസിച്ചതിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇതായിരിന്നു. കോൺഗ്രസിന് വേണ്ടി എകെ ആൻറണിയും ബിജെപിക്ക് വേണ്ടി ത്യ പുര മുഖ്യമന്ത്രി ബില്ല ബ് കുമാറുമാണ് ഇന്ന് പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്. യു ഡി എഫിന് വോട്ട് തേടി കെ എം മാണി ഇന്ന് ചെങ്ങന്നൂരിലെത്തും.